പോത്തിനെ മോഷ്ടിച്ചത് 57 വർഷം മുമ്പ്; പിടിയിലായത് തിങ്കളാഴ്ച, പ്രതിക്ക് ഇപ്പോൾ 77 വയസ്

Update: 2023-09-20 10:45 GMT

കർണടാകയിൽനിന്നുള്ള ഒരു പോത്ത് മോഷ്ടാവിന്റ കഥയാണ് കൗതുകരമായി മാറിയത്. 57 വർഷം മുമ്പ് രണ്ട് പോത്തിനെയും പശുക്കിടാവിനെയും മോഷ്ടിച്ച ഗണപതി വാഗ് മോർ എന്നയാളെ കർണാടക പോലീസ് തിങ്കളാഴ്ച പിടികൂടി. മോഷണം നടത്തുമ്പോൾ വാഗ് മോറിന്റെ പ്രായം 20 വയസായിരുന്നു. ഇപ്പോൾ അയാൾക്ക് 77 വയസുണ്ട്.

2020ൽ മരിച്ച മറ്റൊരു പ്രതിയായ കിഷനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരണ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. മുരളീധർ കുൽക്കർണി എന്ന കർഷകനാണ് 1965ൽ തന്റെ രണ്ട് പോത്തുകളെയും പശുക്കിടാവിനെയും മോഷ്ടിച്ച സംഭവത്തിൽ പരാതി നൽകിയത്. മെഹ്കർ പോലീസ് നടത്തിയ തിരച്ചിലിന് ശേഷം മഹാരാഷ്ട്രയിലെ ലാത്തൂർ താലൂക്കിലെ തകലാഗാവ് ഗ്രാമത്തിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ കൂലിപ്പണിക്കാരായിരുന്നു.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കാൻ പോലീസ് സൂപ്രണ്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. മഹാരാഷ്ട്ര പോലീസ് സ്റ്റേഷനിൽ മുരളീധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതി കർണാടക അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മെഹ്കർ ഗ്രാമത്തിൽ നിന്നുള്ളയാളായതിനാൽ കേസ് കർണാടക പോലീസിനു കൈമാറുകയായിരുന്നു.

പരാതിക്കാരനും ഏതാനും മാസങ്ങൾക്ക് മുമ്പ് മരിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News