പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവർഷത്തേക്ക് നിരോധിച്ച് തെലങ്കാന സർക്കാർ. മയോണൈസ് കഴിച്ചതിനെ തുടർന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സർക്കാർ ഒരുങ്ങിയത്.
ബുധനാഴ്ച പ്രാബല്യത്തിൽ വന്ന നിരോധനം, ഒരുവർഷത്തേക്ക് നീണ്ടുനിൽക്കും. മുട്ടയിൽ നിന്നല്ലാത്ത മയോണൈസ് ഉണ്ടാക്കാൻ നിയമതടസ്സങ്ങളുണ്ടാകില്ല. സാൻഡ്വിച്ച്, മോമോസ്, ഷവർമ തുടങ്ങിയ ഭക്ഷണങ്ങളിൽ മുട്ട ചേർത്തുള്ള മയോണൈസ് ഉപയോഗിക്കുന്നതിനെ തുടർന്ന് നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാരാളം പരാതികളും അധികൃതർക്ക് ലഭിച്ചിരുന്നു.