'അധ്യാപകർ ഒരേസമയം പല കോളജുകളിൽ പഠിപ്പിക്കുന്നു': റിപ്പോർട്ട് തേടി തമിഴ്‌നാട് ഗവർണർ

Update: 2024-07-27 05:26 GMT

തമിഴ്‌നാട്ടിൽ 350ലേറെ അധ്യാപകർ ഒരേസമയം വ്യത്യസ്ത കോളജുകളിൽ പഠിപ്പിക്കുന്നെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അണ്ണാ സർവകലാശാലയോട് ഗവർണർ ആർ.എൻ.രവി റിപ്പോർട്ട് തേടി. അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ എൻജിനീയറിങ് കോളജുകൾ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ചു വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

2 പ്രഫസർമാർ 11 കോളജുകളിലും 3 പ്രഫസർമാർ പത്തിലേറെ കോളജുകളിലും മുഴുവൻ സമയ അധ്യാപകരാണെന്നു സന്നദ്ധ സംഘടനയായ അരപ്പോർ ഇയക്കമാണു കണ്ടെത്തിയത്. ക്രമക്കേട് നടന്നതായി സമ്മതിച്ച അണ്ണാ സർവകലാശാല റിപ്പോർട്ട് ഉടൻ നൽകുമെന്ന് അറിയിച്ചു. യുജിസി, എഐസിടിഇ തുടങ്ങിയവയും സർവകലാശാലയിൽനിന്ന് വിശദീകരണം തേടുമെന്നാണു സൂചന.

Tags:    

Similar News