സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു

Update: 2023-08-15 10:13 GMT

സ്വിഫ്റ്റ് ബസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു.കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടല്‍പ്പേട്ടില്‍ വെച്ച് കല്ലേറ് . ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ എസ് ആര്‍ ടി സി ബസ്സിനുനേരെയാണ് കല്ലെറ് ഉണ്ടായത്.ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി. ആരാണ് കല്ലെറിഞ്ഞത് എന്ന് വ്യക്തമായിട്ടില്ല. ഗുണ്ടൽപേട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Tags:    

Similar News