അമ്മേ മാപ്പ്; ഇവൻ മകനോ: 300 രൂപയ്ക്കുവേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി
കർണാടകയിൽ 300 രൂപയ്ക്കു വേണ്ടി മകൻ സ്വന്തം അമ്മയെ കൊലപ്പെടുത്തി. ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണു സംഭവം.
മഹാദേവി ഗുരെപ്പ തോലഗി (70) ആണ് കൊല്ലപ്പെട്ടത്. എരപ്പ ഗുരെപ്പ തോലഗി (34) ആണ് അമ്മയെ കൊലപ്പെടുത്തിയത്.
300 രൂപ തരാൻ കഴിയില്ലെന്നു പറഞ്ഞ മഹാദേവിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് മരക്കന്പുകൊണ്ട് എരപ്പ തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി രക്തസ്രാവത്തെത്തുടർന്ന് അമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തിൽ എരപ്പയെ ദോദ്വാഡ പോലീസ് അറസ്റ്റ് ചെയ്തു. മഹാദേവിയും എരപ്പയും വഴക്കു പതിവായിരുന്നുവെന്ന് അയൽക്കാർ പോലീസിനോടു പറഞ്ഞു. അവരെ ആക്രമിക്കാറുണ്ടെന്നും നാട്ടുകാർ വെളിപ്പെടുത്തി.