ജയിലുകളിൽ ജാതിവിവേചനം പാടില്ല, ജയിൽചട്ടം മൂന്നുമാസത്തിനുള്ളിൽ പരിഷ്‌കരിക്കണം; നിർദേശവുമായി സുപ്രീം കോടതി
ജയിലുകളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എല്ലാ സംസ്ഥാനങ്ങളും ജയിൽ ചട്ടം മൂന്ന് മാസത്തിനുള്ളിൽ പരിഷ്‌കരിക്കണം. ജയിൽപുള്ളികൾക്ക് മാന്യമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ഒരുതരത്തിലുള്ള വിവേചനവും ജയിലുകളിൽ പാടില്ല. സംരക്ഷണം നൽകുന്നതിന് മാത്രമേ ജാതി കണക്കിലെടുക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതി വിവേചനം നിലനിൽക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജയിൽ മാനുവൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.