മധ്യപ്രദേശിൽ തന്ത്രങ്ങൾ മെനഞ്ഞ് ശിവരാജ് സിംഗ് ചൗഹാൻ; സ്ത്രീകൾക്ക് സർക്കാർ ജോലിയിൽ 35% സംവരണം

Update: 2023-10-05 09:52 GMT

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശിൽ സുപ്രധാന നീക്കവുമായി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 35% സംവരണം ഏർപ്പെടുത്തി.വനം വകുപ്പ് ഒഴികെയുള്ള മറ്റെല്ലാ സർക്കാർ വകുപ്പുകളിലുമാണ് സംവരണം

ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ നീക്കം. വനിതകൾക്ക് സംവരണം ഏർപ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സർക്കാർ സർവീസുകളിലും വനിതകൾക്ക് 35% സംവരണം ഉറപ്പായി.

വനിതാക്ഷേമ പദ്ധതികളാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഖ്യ പ്രചരണായുധമായി ബിജെപി മുന്നോട്ടുവയ്ക്കുന്നത്.മുഖ്യമന്ത്രി കന്യാധാൻ യോജന പദ്ധതി ,സ്ത്രീകൾക്ക് 1000 മുതൽ 1250 രൂപ വരെ നൽകുന്ന ലാഡ്‍ലി ബെഹ്ന യോജന എന്ന പദ്ധതിയും വനിതാ വോട്ടർമാരുടെ ലക്ഷ്യമിട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒരു കോടിയോളം ഉപഭോക്താക്കളാണ് പദ്ധതിക്കുള്ളത്. 2.67 കോടി വനിതാ വോട്ടർമാരുള്ള മധ്യപ്രദേശിൽ സംവരണവും വനിതാ ക്ഷേമ പദ്ധതികളും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Tags:    

Similar News