അപൂർണമായ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആചാരവിരുദ്ധം; രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ച് ജ്യോതിർമഠം ശങ്കരാചാര്യർ

Update: 2024-01-15 01:14 GMT

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ആവർത്തിച്ച് ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി. ആചാരവിധി പ്രകാരമല്ല അയോദ്ധ്യയിലെ ചടങ്ങുകളെന്നും അപൂർണമായ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തരുതെന്നാാണ് ആചാരമെന്നും അദ്ദേഹം വ്യക്തമാക്കി. അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത് മതഗ്രന്ഥങ്ങൾക്ക് വിരുദ്ധമായതിനാൽ ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിരസോ നേത്രങ്ങളോ ഇല്ലാത്ത ശരീരത്തിലേക്ക് പ്രാണനെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല. നിർമ്മാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ഇതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.

വൈദിക ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ജ്യോതിർമഠം ശങ്കരാചാര്യരാണ് ആദ്യം ചോദ്യം ചെയ്തത്. പ്രതിമാ അനാച്ഛാദനമല്ല നടക്കുന്നതെന്നും ആചാരവിധിപ്രകാരം ചടങ്ങുകൾ നടക്കണമെന്നും പുരി ശങ്കരാചാര്യരും വ്യക്തമാക്കിയിരുന്നു. വൈദിക ചടങ്ങുകളിൽ പങ്കെടുപ്പിക്കാതെ ക്ഷണിതാവ് മാത്രം ആക്കിയതിൽ കാഞ്ചി കാമകോടി പീഠം മഠാധിപതി വിജയേന്ദ്ര സരസ്വതിയും പ്രതിഷേധം അറിയിച്ചിരുന്നു.

Tags:    

Similar News