പരീക്ഷ ക്രമക്കേട്; നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

Update: 2024-06-21 05:17 GMT

പരീക്ഷ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. വ്യാഴാഴ്ച 14 റിട്ട് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. വ്യക്തിഗത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്‌നയിലെ വസതിയിൽനിന്ന് നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ ഇദ്ദേഹം മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. നീറ്റ് ചോദ്യപ്പേപ്പർ നൽകാമെന്നു വാഗ്ദാനംചെയ്ത് നാലു ഉദ്യോഗാർഥികളിൽനിന്നായി 32 മുതൽ 35 ലക്ഷം രൂപവരെ ഇയാൾ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News