ലോക്കൽ ട്രെയിനിൽ നൃത്തം ചെയ്തത് സൽമാൻ ഖാനോ?; വീഡിയോ വൈറൽ: കൈയടിച്ച് നെറ്റിസൺ‌സ്

Update: 2023-09-30 11:22 GMT

മുംബൈയിലെ ലോക്കൽ ട്രെയിനിൽ " ഇഷ്‌ക് ദി ഗല്ലി വിച്ച് നോ എൻട്രി' എന്ന ജനപ്രിയ ഗാനത്തിനു ചുവടുവച്ചത് സൽമാൻ ഖാനോ..? സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ആരാധകർ ഞെട്ടി. നിമിഷനേരം കൊണ്ട് വീഡിയോ സൂപ്പർ ഹിറ്റ് ആകുകയും ചെയ്തു. സമൂഹമാധ്യമമായ എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

മുംബൈ ലോക്കൽ ട്രെയിൻ ഒരിക്കലും വിസ്മയം അവസാനിക്കുന്നില്ല- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, ഗാനരംഗത്തുള്ളത് സൽമാൻ ഖാൻ അല്ല. ഒറിജിനലിനെ വെല്ലുന്ന "ഡ്യൂപ്പ്' ആണ് ട്രെയിനിൽ നൃത്തം ചെയ്തത്. തന്‍റെ നൃത്ത വൈദഗ്ധ്യം കൊണ്ട് സൽമാൻ ആരാധകരെ വിസ്മയിപ്പിക്കുന്ന പ്രകടനാണ് "ഡ്യൂപ്പ്' കാഴ്ചവയ്ക്കുന്നത്.

പർപ്പിൾ റൗണ്ട് നെക്ക് ടീ ഷർട്ടും ബ്ലാക്ക് പാന്‍റുമാണ് "ഡ്യൂപ്പ്' യുവാവ് ധരിച്ചിരിക്കുന്നത്. കറുത്ത സൺ ഗ്ളാസും വച്ചിട്ടുണ്ട്. എന്തായാലും സൽമാൻ ആരാധകർക്കിടയിൽ മാത്രമല്ല, ചലച്ചിത്രപ്രേമികൾക്കിടയിലും തന്‍റെ നൃത്തവൈദഗ്ധ്യം കൊണ്ട് "ഡ്യൂപ്പ്' സ്ഥാനം പിടിച്ചു. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിക്കുന്നത്. "ഇത് ഒറിജിനലിനേക്കാൾ മികച്ചതാണ്.', "മുംബൈയുടെ ആത്മാവ് ആസ്വദിക്കൂ...' എന്നൊക്കെയാണ് കമന്‍റ്.

മുംബൈ ലോക്കൽ ട്രെയിനുകളിലെ യാത്രയ്ക്കിടെ സ്റ്റണ്ടുകളും ഡാൻസ് റീലുകളും ഒഴിവാക്കണമെന്ന് റെയിൽവേ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടും വീഡിയോ ചിത്രീകരണം നടക്കുന്നുണ്ട്. ഈ മാസമാദ്യം ഒരു യുവതി പൊക്കിൾ കാണിച്ചു നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ റെയിൽവേ അധികൃതർ കർശന നിലപാടു സ്വീകരിച്ചിരുന്നു.

Tags:    

Similar News