ഭർതൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന ഹർജികൾ; സുപ്രീം കോടതി ഇന്ന് മുതൽ വാദം കേൾക്കും

Update: 2024-10-17 04:47 GMT

രാജ്യത്ത് ഭർതൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും. ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം.

വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം ഭാര്യ നൽകുന്ന ബലാത്സംഗ പരാതിയിൽ ഭർത്താവിനെ പ്രതി ചേർക്കാനാകില്ല. ഭർത്താവിന് ലഭിക്കുന്ന ഈ പരിരക്ഷ റദ്ദാക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. വിഷയത്തിൽ ഡൽഹി ഹൈക്കോടതി നേരത്തെ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

Tags:    

Similar News