ക്രിക്കറ്റ് ഇന്ത്യയിൽ ഒരു മതമാണ്, സച്ചിൻ ടെൻഡുൽക്കർ ദൈവവും. നൂറു കണക്കിന് ഉപദേവന്മാരും ദേവതകളുമുണ്ട് ക്രിക്കറ്റ് ലോകത്ത്. ഒരുപക്ഷേ ഫുട്ബോളിനേക്കാൾ ഇന്ത്യയെ ഒന്നിപ്പിക്കുന്ന കായികവിനോദമാണ് ക്രിക്കറ്റ്. നാട്ടുന്പുറത്തുപോലും ക്രിക്കറ്റ് കളിക്കാരുടെ പേരിൽ ഫാൻസ് ക്ലബുകളുള്ള നാടാണ് കേരളം.
ഒഡീഷയിലെ നർലയിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര സിംഗിന് അടുത്തിടെ പറ്റിയ അമളിയാണ് വലിയ വാർത്തയായത്. കലഹണ്ടി എന്ന സ്ഥലത്ത് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കാണിച്ച സാഹസമാണ് വലിയ കോമഡിയായി മാറിയത്. വിയറ്റ്നാം കോളനി എന്ന സിനിമയിൽ അനശ്വരനടൻ ഇന്നസെന്‍റ് പറഞ്ഞ ഡയലോഗ് ആണ് ഈ സന്ദർഭത്തിന് ഏറ്റവും അനുയോജ്യം- "ഇതല്ലാ ഇതിന്‍റെയപ്പുറം ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്...'
क्रिकेट खेलते गिरे विधायक, हुए जख्मी!
— Gyanendra Shukla (@gyanu999) December 29, 2023
ओडिशा के नारला के बीजेडी विधायक भूपेन्द्र सिंह कालाहांडी में एक खेल प्रतियोगिता का उद्घाटन करने गए, तभी बल्लेबाजी में हाथ आजमाने लगे, शॉट मारने की कोशिश में पिच पर जा गिरे और बुरी तरह चोटिल हो गए. अस्पताल में इलाज जारी है, वीडियो वायरल हो… pic.twitter.com/qEhLerJYG3
ഉദ്ഘാടനവേദിയിലെത്തിയ എംഎൽഎയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ബാറ്റ്സ്ൻ ഉണർന്നു. ബാറ്റ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ച് ഉദ്ഘാടനം ചെയ്യുമെന്ന പ്രതീതിയുണർത്തി എംഎൽഎ ബാറ്റ് കൈയിലെടുത്ത് ക്രീസിലെത്തി. എംഎൽഎയുടെ മിന്നുന്ന പ്രകടനം പകർത്താൻ കാമറകളും നിരന്നു. സിംഗിനെതിരേ ബൗളർ ഒരു സ്ലോ ഷോർട്ട് ബോൾ എറിഞ്ഞു. എംഎൽഎ പന്ത് അടിച്ചുപായിക്കാൻ ശ്രമിച്ചു. ബാറ്റ് വീശിയതും എംഎൽഎ ബാലൻസ് തെറ്റി മൂക്കുംകുത്തി വീഴുകയായിരുന്നു.
കളിക്കാരും കാഴ്ചക്കാരും ഓടിയെത്തി. മുഖത്തു പരിക്കേറ്റ എംഎൽഎയെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകുകയും ചെയ്തു.