കുരങ്ങ് പനി വ്യാപനം: നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം
കുരങ്ങ് പനി രാജ്യത്ത് വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര യോഗത്തിൽ അറിയിച്ചു.
കുരങ്ങ് പനിക്കെതിരെ പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് യോഗത്തിൽ പികെ മിശ്ര നിർദേശം നൽകി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ പരിശോധന ലാബുകൾ സജ്ജമാക്കണമെന്നും നിർദ്ദേശം നൽകി.