'ചൊവ്വയിൽ നിന്നാണോ ചെരിപ്പു വരുന്നത്'; ഓർഡർ ചെയ്തത് 2018ൽ, വിളിച്ചത് 6 വർഷത്തിനു ശേഷം, ഫ്‌ളിപ്പ്കാർട്ടിനെതിരേ ട്രോൾ മഴ

Update: 2024-06-30 08:39 GMT

ആരും ചോദിച്ചുപോകും, 'ചേട്ടാ സാധനം കൊണ്ടുവരുന്നതു ചൊവ്വയിൽ നിന്നാണോ..?'എന്ന്. സംഭവം എന്താണെന്നല്ലേ. 2018 മേയിൽ മുബൈയിലെ അഹ്‌സാൻ എന്ന യുവാവ് ഫ്‌ളിപ്പ്കാർട്ടിൽ ഒരു ജോഡി ചെരിപ്പ് ഓർഡർ ചെയ്തിരുന്നു. 485 രൂപ വിലയുള്ള സ്പാർക്സ് സ്ലിപ്പർ ആണ് ഓർഡർ ചെയ്തത്. 2018 മേയ് 20നകം ചെരിപ്പ് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. പണവും നൽകിയിരുന്നു. എന്നാൽ ചെരിപ്പ് യുവാവിനു കിട്ടിയില്ല. രണ്ടുമൂന്നു പ്രാവശ്യം ഫ്‌ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടെങ്കിലും പരിശോധിക്കട്ടെ, വൈകാതെ ഡെലിവറി ഉണ്ടാകും എന്നുള്ള മറുപടികളാണു ലഭിച്ചത്.

താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയ യുവാവ് ആ ചെറിയ തുകയുടെ ഓർഡർ മറന്നു. മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. അഹ്‌സൻ ആ ഓർഡർതന്നെ മറന്നുപോയി. എന്നൽ, കഴിഞ്ഞദിവസം ഫ്‌ളിപ്പ്കാർട്ടൽ നിന്നു ഒരു ഫോൺവിളിയെത്തി. ഓർഡർ സംബന്ധിച്ച പരാതി പരിഹരിക്കാനായിരുന്നു വിളിവന്നത്.

ആറു വർഷം മുമ്പത്തെ ഓർഡറിൻറെ സ്‌ക്രീൻഷോട്ട് സഹിതം അഹ്‌സാൻ എക്‌സിൽ പങ്കുവച്ചതോടെ സംഭവം വൈറലായി. ലക്ഷങ്ങളാണ് പോസ്റ്റ് കണ്ട്. സംഭവത്തിൽ ഫ്‌ളിപ്പ്കാർട്ടിനെതിരേ ട്രോളുകളുടെ പെരുമഴയാണ്. ചെരിപ്പ് വരുന്നതു ചൊവ്വയിൽനിന്നാണോ, അതോ നിങ്ങളുടെ കമ്പനി സ്ഥിതി ചെയ്യുന്നതു ചൊവ്വയിലാണോ തുടങ്ങിയ രസകരമായ ട്രോളുകൾ കൊണ്ടു നിറഞ്ഞു എക്‌സ്.


Tags:    

Similar News