നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക: ഒന്നാംസ്ഥാനത്ത് കേരളത്തിനൊപ്പം ഉത്തരാഖണ്ഡും

Update: 2024-07-13 03:17 GMT

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയിൽ വീണ്ടും ഒന്നാംസ്ഥാനവുമായി കേരളം. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാറാണ് ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്.

2023-'24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-'21-ലിത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്‌മണ്യമാണ് സൂചിക പുറത്തിറക്കിയത്.

മികച്ച പ്രകടനം

കേരളം-79

ഉത്തരാഖണ്ഡ്-79

തമിഴ്നാട് (78)

ഗോവ (77)

മോശം പ്രകടനം

ബിഹാർ (57)

ജാർഖണ്ഡ് (62)

നാഗാലാൻഡ് (63)

Tags:    

Similar News