റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍; പാളത്തില്‍ സമാന്തരമായി കിടന്ന് സാഹസിക രക്ഷപെടൽ
ട്രെയിന് മുന്നില്‍ നിന്നും രക്ഷപ്പെടാനായി പാളത്തിൽ കിടന്ന് സാഹസം കാണിച്ച കണ്ണൂര്‍ സ്വദേശിയെ നമ്മൾ മറന്നിട്ടില്ല. സമാനമായ ഒരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിൽ നിന്ന് വരുന്നത്. ഗുഡ്സ് ട്രെയിന് അടിയിൽ കിടക്കുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു തീവണ്ടി അതിവേഗത്തിൽ കടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം ആളുകൾ ഉച്ചത്തിൽ 'അവിടെത്തന്നെ കിടക്കുക എഴുന്നേൽക്കരുത്' എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നത് കേൾക്കാം. ഈ സമയം ഒരു സ്ത്രീ പാളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനിന് അടിയിലായി കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ട്രെയിൻ നിർത്തുന്നുമ്പോൾ സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നതും ആളുകൾ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു ആർമി സ്പെഷ്യൽ ഗുഡ്സ് ട്രെയിൻ ആയിരുന്നു ആ സമയം പാളത്തിലൂടെ കടന്നുവന്നത്. സ്ത്രീ ട്രാക്കിന്‍റെ നടുവിൽ അനങ്ങാതെ കിടന്നതിനാൽ അപകടമൊന്നും സംഭവിച്ചില്ല.