ബംഗളൂരു ജയിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ..?; 'വിഐപി' തടവുകാരിൽനിന്നു ഐ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തു

Update: 2024-09-19 06:44 GMT

ബംഗളൂരു ജയിൽ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ കലവറയോ എന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത്. "വിഐപി' തടവുകാരിൽനിന്നു പിടിച്ചെടുത്ത് ഐ ഫോൺ ഉൾപ്പെടെയുള്ള അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ. ക​ന്ന​ഡ സി​നി​മാ​താ​രം ദ​ർ​ശ​ൻ തൂ​ഗു​ദീ​പ​യും നാ​ഗ​യെ​പ്പോ​ലു​ള്ള ഗു​ണ്ടാ​സം​ഘ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഐ​പി അ​ന്തേ​വാ​സി​ക​ൾ​ക്ക് "പ്ര​ത്യേ​ക പ​രി​ഗ​ണ​ന' ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​മുണ്ടായി ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ്രത്യേകവിഭാഗത്തിന്‍റെ റെയ്ഡ് നടന്നത്.

ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ അ​തീ​വ സു​ര​ക്ഷാവി​ഭാ​ഗ​ത്തി​ലായിരുന്നു പോ​ലീ​സിലെ പ്രത്യേകവിഭാഗം റെ​യ്ഡ് ന​ട​ത്തിയത്. സ​മീ​പ​കാ​ല​ത്ത് ക​ണ്ടെ​ത്തി​യ​തി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ സ്മാ​ർ​ട്ഫോ​ണു​ക​ളും മ​റ്റ് അ​ന​ധി​കൃ​ത വ​സ്തു​ക്ക​ളുമാണു പിടിച്ചെടുത്തത്. കുപ്രസിദ്ധ ഗുണ്ട വി​ൽ​സ​ൺ ഗാ​ർ​ഡ​ൻ നാ​ഗ​യെ​യും കൂ​ട്ടാ​ളി​ക​ളെ​യും പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന 11 സെ​ല്ലു​ക​ളെ ല​ക്ഷ്യ​മാ​ക്കി​യായിരുന്നു റെയ്ഡ്.

റെ​യ്ഡി​ൽ ഒ​രു ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​യു​ള്ള ഐ ഫോണുകൾ, മുന്തിയ ഇനം സാം​സംഗ് ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ 15 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മൂ​ന്ന് ചാ​ർ​ജ​റു​ക​ൾ, ഏ​ഴ് ഇ​ല​ക്ട്രി​ക് സ്റ്റൗ​ക​ൾ, ബ്ലൂ​ടൂ​ത്ത് ഹെ​ഡ്‌​ഫോ​ണു​ക​ൾ, ഫ്ലാ​ഷ് ഡ്രൈ​വു​ക​ൾ, ക​ത്തി​ക​ൾ, വാ​ല​റ്റു​ക​ൾ, സി​ഗ​ര​റ്റു​ക​ൾ, ബീ​ഡി​ക​ൾ, 36,000 രൂ​പ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 5,000-ത്തി​ല​ധി​കം ത​ട​വു​കാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​യി​ലി​ൽ സാ​ധാ​ര​ണ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡ്. ഓ​പ്പ​റേ​ഷ​ൻ വ​ള​രെ ര​ഹ​സ്യ​മാ​യിരുന്നു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിട്ടുണ്ട്. വകുപ്പുതല നടപടിക്കും ശി

Tags:    

Similar News