ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവിനെതിരേയുള്ള ഭാര്യയുടെ പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു

Update: 2024-08-27 04:53 GMT

ദമ്പതികളാകുമ്പോൾ വഴക്കും പിണക്കവും സാധാരണമാണ്. ദിവസങ്ങൾക്കുള്ളിൽ പിണക്കം മറന്ന് ഇണങ്ങുന്നതും സ്വാഭാവികം. കഴിഞ്ഞദിവസം കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലെ വീട്ടമ്മ ഭർത്താവിനെതിരേ നൽകിയ പരാതി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തതാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ഭർത്താവ് ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഭാര്യയുടെ പരാതി. കുട്ടി ജനിച്ചതിന് ശേഷം ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് മാത്രമല്ല, ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നു ഭാര്യ പരാതിയിൽ വിശദമായി പറയുന്നു. ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നനു. ഭർത്താവിനെ മാത്രമല്ല, മാതാപിതാക്കൾക്കുമെതിരെും യുവതി കേസ് കൊടുത്തിരുന്നു.

ഭാര്യ നൽകിയ കേസിൽ ഇയാൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തീർത്തും നിസാരമാണെന്ന് നിരീക്ഷിച്ചാണ് കോടതി അന്വേഷണം സ്റ്റേ ചെയ്തത്. അന്വേഷണവുമായി സഹകരിക്കാമെന്ന് കോടതിയിൽ ഉറപ്പ് നൽകിയതിനെത്തുടർന്ന് ജോലിക്കായി യുഎസിലേക്ക് പോകാനും ഹൈക്കോടതി യുവാവിന് അനുമതി നൽകി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ ഇവർക്കെതിരായ അന്വേഷണം കോടതി താത്ക്കാലികമായി നിർത്തിവച്ചു.

കുട്ടിയുടെ ജനനത്തിനുമുമ്പ് വീട്ടു ജോലികളെല്ലാം ഭാര്യ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചെന്ന് ഭർത്താവ് എതിർവാദത്തിൽ കോടതിയെ അറിയിച്ചു.

Tags:    

Similar News