വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഹരിയാനയിൽ അഞ്ച് സീറ്റിലും ലീഡുമായി കോൺഗ്രസിന്റെ നേതൃത്വത്തിലുളള ഇന്ത്യാ സഖ്യം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുളള പത്ത് സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി അഞ്ച് സീറ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
അംബാലയിൽ വരുൺ ചൗധരി, സിർസയിൽ സെൽജ, സോനിപത്തിൽ സത്പാൽ ബ്രഹ്‌മചാരി, ഹിസാറിൽ ജയപ്രകാശ്, റോഹ്തകിൽ ദീപേന്ദർ സിങ് ഹൂഡ എന്നിവരാണ് ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ.