ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

Update: 2023-08-03 10:00 GMT

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് അടിയന്തരമായി നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസോടെ മാത്രമേ ഇറക്കുമതി അനുവദിക്കൂ എന്ന് സർക്കാർ പപ്പൈടുവിച്ച വിജ്ഞാപനത്തിൽ അറിയിച്ചു.

"ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, എച്ച്.എസ്.എൻ 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി 'നിയന്ത്രിച്ചിരിക്കുന്നു'. നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസോടെ അവയുടെ ഇറക്കുമതി അനുവദിക്കും." -വാണിജ്യ വ്യവസായ മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.

അതേസമയം, ബാഗേജ് ചട്ടങ്ങൾക്ക് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ യാത്രക്കാരനും കസ്റ്റംസിന് കീഴിൽ കടന്നുപോകേണ്ട പരിശോധനകളെയാണ് ബാഗേജ് നിയമങ്ങൾ സൂചിപ്പിക്കുന്നത്.

govt-imposes-curb-imports-of-laptops-tablets-personal-computers-restrictions-depending-on-valid-licenceപോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ നിന്ന് വാങ്ങുന്നവ ഉൾപ്പെടെ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ സ്‌മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതി ലൈസൻസിംഗ് ആവശ്യകതകളിൽ നിന്ന് ഇളവ് ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഇറക്കുമതിക്ക് ബാധകമായ തീരുവ അടയ്ക്കുന്നതിന് വിധേയമായിരിക്കും.

Tags:    

Similar News