ഇതൊക്കെ എന്ത്..!; ഡൽഹിയിലെ തട്ടുകട ചേട്ടൻറെ 'പോപ്‌കോൺ ഓംലെറ്റ്' ആണ് ഓംലെറ്റ്..!

Update: 2023-09-29 10:58 GMT

ഡൽഹിയിൽനിന്നുള്ള തട്ടുകട വിഭവം ലോകമെങ്ങും പ്രശസ്തമായിരിക്കുകയാണ്. പലർക്കും ഈ വിഭവം വിചിത്രവും ഇതുവരെ കേൾക്കാത്തതുമാണ്. ഖാവു ഗള്ളിയിലുള്ള തട്ടുകടക്കാരനാണ് ഭക്ഷണപ്രിയരെ ആവേശം കൊള്ളിക്കുന്ന അസാധാരണമായ പാചകക്കുറിപ്പ് അവതരിപ്പിച്ചത്. നിരവധി 'ഫുഡ് റീലുകൾ' സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. നാടൻ മുതൽ അന്താരാഷ്ട്ര രുചികൾ വരെ വിവിധ സോഷ്യൽ മീഡിയകളിൽ അവതരിപ്പിച്ച് വൈറലാകുന്നവർ ധാരാളമുണ്ട്. എന്നാൽ അവരിൽനിന്നെല്ലാം വ്യത്യസ്തനാണ് ഡൽഹിയിലെ തട്ടുകട ചേട്ടൻ!

പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഓംലെറ്റ് ഉൾപ്പെടുത്തുന്നവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും ഈ വിഭവം നിങ്ങൾക്കുള്ളതാണ്. ഓംലെറ്റ് പ്രിയപ്പെട്ടതെങ്കിൽ വ്യത്യസ്തമായ 'പോപ്കോൺ ഓംലെറ്റ്' പരീക്ഷിച്ചുനോക്കൂ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ, 'പോപ്കോൺ ഓംലെറ്റ്' തയാറാക്കുന്നതു കാണാം. ഒരു പാൻ ചൂടാക്കി അതിലേക്കു കുറച്ച് വെണ്ണയും മുട്ടയും ഇടുക. തുടർന്ന് അതിലേക്ക് പോപ്കോണും പച്ചക്കറികളും ചേർക്കുക. പാകമായിക്കഴിയുമ്പോൾ ഓംലെറ്റ് എടുക്കുന്നതുപോലെ പാനിൽനിന്ന് എടുക്കാം. ഇങ്ങനെയാണ് ഹിറ്റ് ആയ ഓംലെറ്റ് തയാറാക്കുന്നത്. ഫുഡ് റീൽ കണ്ട ആയിരക്കണക്കിനാളുകളാണ് തട്ടുകടക്കാരൻറെ ഫാൻസ് ആയി മാറിയിരിക്കുന്നത്.

Tags:    

Similar News