തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരേ അപകീർത്തി പരാമർശം; ബി.ജെ.പി. നേതാവ് അറസ്റ്റിൽ

Update: 2024-08-05 05:59 GMT

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീർത്തി പരാമർശം നടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റിൽ. ബി.ജെ.പി.യുടെ ചെന്നൈ നോർത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ നടത്തിയ പരാമർശത്തിന്റെ പേരിൽ ഡി.എം.കെ. പോലീസിൽ പരാതി നൽകിയിരുന്നു.

കേസെടുത്ത പെരവള്ളൂർ പോലീസ് ഞായറാഴ്ച വ്യാസാർപാടിയിലുള്ള വീട്ടിലെത്തി കബിലനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതിഷേധിച്ചു. ബി.ജെ.പി.ക്കാരെ അടിച്ചമർത്താൻ ഡി.എം.കെ. സർക്കാർ ശ്രമിക്കുകയാണെന്ന് അണ്ണാമലൈ ആരോപിച്ചു.

Tags:    

Similar News