സമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ല; കോടതി

Update: 2024-06-19 05:48 GMT

ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. അതേസമയം, വർഷങ്ങളായി ഉഭയ സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെട്ടിരുന്ന യുവാവിനെതിരേ യുവതി ചുമത്തിയ പീഡനക്കേസ് റദ്ദാക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇരുവരും തമ്മിൽ പരസ്പര ബന്ധമുണ്ടെങ്കിലും സ്ത്രീയെ ആക്രമിക്കാനുള്ള ലൈസൻസല്ലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി.

പ്രതിക്കെതിരേ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതിനും വഞ്ചിച്ചതിനുമുള്ള കുറ്റം റദ്ദാക്കുകയും ചെയ്തു. പരാതിക്കാരിയും പ്രതിയും തമ്മിൽ 5 വർഷത്തിലേറെയായി ഉഭയകക്ഷി ബന്ധത്തിലായിരുന്നു. യുവാവ് തെറ്റായ വിവാഹ വാഗ്ദാനം നൽകിയെന്നും തന്നെ മർദിച്ചെന്നുമാണ് യുവതിയുടെ പരാതി.

എന്നാൽ യുവതി മറ്റ് പുരുഷൻമാർക്കെതിരെയും ഇത്തരത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇത്തരം പരാതികൾ ഉന്നയിക്കുന്നത് യുവതിയുടെ സ്ഥിരം രീതിയാണെന്നും യുവാവും കോടതിയിൽ വാദിച്ചു. അതിനാൽ തനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്നും യുവാവ് കോടതിയോട് ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടെന്ന് സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റുകളും കോടതി പരിശോധിച്ചു. യുവാവിന്റെ ആക്രമണത്തെത്തുടർന്നാണ് മുറിവുകളുണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. ഉപദ്രവിച്ചു എന്ന കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അതുകൊണ്ട് തന്നെ പ്രതിയുടെ കുറ്റം പൂർണമായും റദ്ദാക്കാനാവില്ലെന്നും ഉപ്രദവിച്ചുവെന്ന കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News