രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചുരുവില്‍ നിന്നുള്ള എംപി രാഹുല്‍ കസ്വാനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ബിജെപി കസ്വാന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
'രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഈ നിമിഷം ബിജെപിയില്‍ നിന്നും പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നു രാജിവയ്ക്കുകയാണെന്ന്' രാഹുല്‍ പറഞ്ഞു. പത്തുവര്‍ഷം ചുരു മണ്ഡലത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ പ്രഖ്യാപിച്ചപ്പോള്‍ ചുരുവില്‍ കസ്വാന് പകരം ദേവേന്ദ്ര ജജാരിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. 2004ല്‍ രാഹുല്‍ കസ്വാന്റെ പിതാവ് ജയിച്ചതോടെ ചുരു ബിജെപിയുടെ ഉറച്ച കോട്ടയായി മാറി. 2009ലെ ഇലക്ഷനിലും പിതാവ് തന്നെ വിജയിച്ചു. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി രാഹുല്‍ കസ്വാന്‍ പാര്‍ലമെന്റിലെത്തി.