ലൊക്കേഷനുകളിൽ വെച്ച് പലതവണ ലെെംഗികാതിക്രമം; ജാനി മാസ്റ്റ‍റിനെതിരെ പരാതി നൽകി സഹപ്രവർത്തക

Update: 2024-09-16 05:30 GMT

കൊറിയോ​ഗ്രാഫർ ജാനി മാസ്റ്ററിനെതിരെ സഹപ്രവർത്തകയുടെ ലെെം​ഗിക ആരോപണം. ഡാൻസ് കോറിയോ​ഗ്രാഫറായ 21 കാരി ജാനി മാസ്റ്ററിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ റായ്ദുർ​​ഗ് പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. തുടരന്വേഷണത്തിനായി റായ്ദുർ​​ഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കെെമാറിയിട്ടുണ്ട്. നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രം​ഗത്തെത്തിയിരുന്നു.

Tags:    

Similar News