മഹാരാഷ്ട്രയിൽ കുട പിടിച്ച് ബസ് ഓടിക്കുന്ന ഡ്രൈവർ; ദൃശ്യങ്ങൾ ഡ്രൈവർ

Update: 2023-08-26 13:02 GMT

മഴയ്ക്കിടെ മേൽക്കൂര ചോർന്നൊലിച്ചതിനെ തുടർന്ന് കുട പിടിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസ് ഡ്രൈവറാണ് ഒരു കൈയിൽ കുടയും പിടിച്ച് ബസ് ഓടിച്ചത്. ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്.

വൈറലായ വിഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് അഹേരി ബസ് ഡിപ്പോ മാനേജർ ചന്ദ്രഭൂഷൺ ഘഗർഗുണ്ടെ പറഞ്ഞു. ബസിന്റെ നമ്പർ പ്ലേറ്റും വിഡിയോയിൽ കാണുന്ന ഡ്രൈവറുടെ മുഖവും വ്യക്തമായി തിരിച്ചറിയാനാകാത്തതിനാൽ, ഡ്രൈവറെ തിരിച്ചറിയാൻ പ്രയാസമാണെന്നും ചന്ദ്രഭൂഷൺ കൂട്ടിച്ചേർത്തു.

Tags:    

Similar News