ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി

Update: 2024-02-13 05:40 GMT

നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മടങ്ങിയതിന് പിന്നാലെ ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്നും ദേശവിരുദ്ധരാണെന്നും ആരോപണമുന്നയിച്ച് ബിജെപി. തന്റെ പ്രസംഗത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവര്‍ണറുടെ ആവശ്യം നിയമസഭ നിരാകരിച്ചതോടെയാണ് ബിജെപി ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ ചടങ്ങുകള്‍ ആരംഭിക്കുക. നിയമസഭയിലും ഇതു തന്നെയാണ് കീഴ്‌വഴക്കം.

അതേസമയം തമിഴ് ഭാഷയെ അപമാനിച്ച ഗവര്‍ണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെ നൽകുന്ന മറുപടി. നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയുള്ള പതിവ് ദേശീയഗാനത്തിന് കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ ഇറങ്ങി പോവുകയാണ് ഉണ്ടായത്. ഇതോടെ ഗാന്ധിജിയെ വധിച്ച സവര്‍ക്കറേക്കാള്‍ ദേശസ്‌നേഹം തങ്ങള്‍ക്കുണ്ടെന്ന് ഡിഎംകെ എംഎല്‍എ ജവഹിറുള്ള പറഞ്ഞു.

Tags:    

Similar News