ഓൺലൈനിൽ പാൽ വാങ്ങിയ വയോധികയ്ക്കു നഷ്ടമായത് 77,000 രൂപ

Update: 2024-04-01 09:28 GMT

തട്ടിപ്പുകാർ എപ്പോൾ, എങ്ങനെ, ഏതെല്ലാം രൂപത്തിൽ നമ്മളെ സമീപിക്കുമെന്നു പ്രവചിക്കാൻ കഴിയില്ല. പണമിടപാടുകൾ ഓൺലൈനിലും ചെയ്യാൻ തുടങ്ങിയതോടെ കള്ളന്മാർ പുതിയ രൂപത്തിൽ രംഗപ്രവേശം ചെയ്തു. ബംഗളൂരുവിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായ വയോധികയ്ക്കു നഷ്ടമായത് 77,000 രൂപയാണ്.

ഓ​ണ്‍​ലൈ​ൻ വ​ഴി മോ​ശം പാ​ല്‍ ല​ഭി​ച്ചതിനെത്തുടർന്ന് കസ്റ്റമർ കെയറിൽ പരാതിപറയുമ്പോൾ കമ്പനിയുടെ എ​ക്‌​സി​ക്യൂ​ട്ടീവ് ആണെന്നുപ​റ​ഞ്ഞ് ഫോ​ണ്‍ എ​ടു​ത്ത​യാ​ൾ വൃ​ദ്ധ​യെ ത​ട്ടിപ്പി​നി​ര​യാ​ക്കുകയായിരുന്നു. ത​നി​ക്ക് ല​ഭി​ച്ച പാ​ല്‍ കേ​ടാ​യ​താ​ണെ​ന്നും തി​രി​ച്ചു​കൊ​ണ്ടു​പോ​വാനും ഇ​യാ​ളോ​ട് വൃദ്ധ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പാ​ല്‍ ന​ശി​പ്പി​ച്ചു​കൊ​ള്ളാ​നും റീ​ഫ​ണ്ട് തു​ക ന​ല്‍​കാ​മെ​ന്നും ജീ​വ​ന​ക്കാ​ര​ൻ മ​റു​പ​ടി ന​ല്‍​കി. തു​ട​ർ​ന്ന് വൃ​ദ്ധ​യു​ടെ ഫോ​ണി​ലേ​ക്ക് ത​ട്ടി​പ്പു​കാ​ര​ൻ തന്‍റെ യു​പി​ഐ ഐ​ഡി അ​യ​ച്ചു. ഇ​തിനു പി​ന്നാ​ലെ യു​പി​ഐ ആ​പ്പി​ല്‍ ക​യ​റി പാ​സ്​വേ​ഡ് അ​ടി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​തെ വൃ​ദ്ധ ത​ന്നോ​ടു പ​റ​ഞ്ഞ​ത് അ​നു​സ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വൃ​ദ്ധ​യു​ടെ അ​ക്കൗ​ണ്ടി​ല്‍നി​ന്നു പ​ണം ത​ട്ടി​പ്പു​കാ​രന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യെ​ന്നു മ​ന​സി​ലാ​ക്കി​യ വയോധിക ഉ​ട​ൻ ത​ന്നെ ഹെ​ല്‍​പ് ലൈ​ൻ ന​മ്പ​റി​ലേ​ക്കു വി​ളി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് അന്വേഷണം തുടങ്ങി.

Tags:    

Similar News