മധ്യപ്രദേശിൽ ബീഫ് കച്ചവടവുമായി ബന്ധപ്പെട്ട് വിവാദം: 11 വീടുകൾ അധികൃതർ ഇടിച്ചുനിരത്തി

Update: 2024-06-16 05:30 GMT

മധ്യപ്രദേശിലെ മണ്ഡലയിൽ ബീഫ് വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് 11 പേരുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി.

നയ്ൻപുരിലെ ഭൈൻവാഹിയിൽ കശാപ്പിനായി പശുക്കളെ പാർപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 150 പശുക്കളെ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു.

Tags:    

Similar News