ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടൻറെ 77,000 രൂപ തട്ടിയെടുത്തു

Update: 2024-06-13 09:56 GMT

ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടൻറെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ ടെലിവിഷൻ-സിനിമാതാരമായ മുഹമ്മദ് ഇക്ബാ (ഇക്ബാൽ ആസാദ്) ലാണു തട്ടിപ്പിനിരയായത്. മുംബൈയിലെ ദാദറിൽ ഡോക്ടറുമായി ഫോണിൽ അപ്പോയ്ൻറ്‌മെൻറ് എടുക്കന്നതിനിടെയാണു പണം നഷ്ടമായത്.

നാലുദിവസം കഴിഞ്ഞാണു തട്ടിപ്പിനിരയായതെന്നു നടനു മനസിലായത്. തുടർന്ന് തട്ടിപ്പിനിരയായ ലിങ്കുകൾ താരം ബാങ്ക് മാനേജരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. ഗൂഗിളിൽനിന്നു ലഭിച്ച ഫോൺ നമ്പറിലേക്ക് ജൂൺ ആറിനാണ് ഇയാൾ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ അടച്ച് രജിസ്റ്റർ ചെയ്യാൻ ഫോൺ എടുത്തയാൾ ആവശ്യപ്പെട്ടു. പണം അടയ്ക്കാനായി ഒരു ലിങ്കും അയച്ചു.

എന്നാൽ ലിങ്ക് ഓപ്പണാകാത്തതിനാൽ പണം അയയ്ക്കാനായില്ലെന്നും ഇക്ബാൽ പറയുന്നു. പിന്നീട് ഫോണിൽ എസ്എംഎസ് ലഭിച്ചപ്പോഴാണ് 77,000 രൂപ നഷ്ടമായതായി അറിഞ്ഞത്.

Tags:    

Similar News