മധ്യപ്രദേശില്‍ അമ്പതോളം പശുക്കളെ പുഴയിലെറിഞ്ഞു; 20 ഓളം പശുക്കൾ ചത്തു; നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
മധ്യപ്രദേശിൽ സാത്ന ജില്ലയിൽ 50 പശുക്കളെ പുഴയിലെറിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 27ന് നാഗോഡ് പൊലീസ് സ്റ്റേഷൻ പരിരിധിയിലാണ് സംഭവമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ 20 ഓളം പശുക്കൾ ചത്തുവെന്നാണ് വിവരം.
സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ബേട്ട ബാഗ്റി, രവി ബാഗ്റി, രാംപാൽ ചൗധരി, രാജ്‍ലു ചൗധരി എന്നിവർക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് ഗോഹത്യനിരോധന നിയമപ്രകാരം കേസെടുത്തത്. പുഴയിൽ വീണ പശുക്കളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.