അസമിൽ 2200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; പിന്നില്‍ 22-കാരന്‍

Update: 2024-09-05 13:04 GMT

അ​സ​മി​ൽ വൻ സാമ്പത്തിക തട്ടിപ്പ്. നി​ക്ഷ​പം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന് വിശ്വസിപ്പിച്ച് ഓ​ൺ​ലൈ​ൻ സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് അ​സ​മി​ൽ 22,000 കോ​ടി​യു​ടെ സാമ്പത്തിക ത​ട്ടി​പ്പു ന​ട​ന്ന​തെന്നാണ് പോ​ലീ​സ് അറിയിച്ചത്. സംഭവത്തിൽ പണം തട്ടിയ ബിഷാല്‍ ഫുക്കാനെയും ഇയാളുടെ മാനേജര്‍ ബിപ്ലബിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൂ​ടു​ത​ൽ അ​റ​സ്റ്റ് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

നിക്ഷേപം നടത്തിയാല്‍ രണ്ടുമാസത്തിനുള്ളില്‍ 30 ശതമാനത്തിലേറെ ലാഭമാണ് വാഗ്ദാനംചെയ്തിരുന്നത്. അസം, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായെന്നാണ് വിവരം. നാ​ലു വ്യാ​ജ ക​മ്പ​നി​ക​ൾ സ്ഥാ​പി​ച്ച് അ​സ​മീ​സ് സി​നി​മാ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക​യും നി​ര​വ​ധി സ്വ​ത്തു​ക്ക​ൾ പ്ര​തി​ക​ൾ സ​മ്പാ​ദി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് എല്ലാ ട്രേഡിങ് തട്ടിപ്പ് കേസുകളിലും സമഗ്രമായ അന്വേഷണം നടത്താന്‍ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ ഉത്തരവിട്ടു. ഇത്തരം ഓണ്‍ലൈന്‍ ട്രേഡിങ് നിക്ഷേപങ്ങളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Tags:    

Similar News