വിദേശ സർവകലാശാല; ഇന്ത്യയിൽ ആരംഭിക്കുന്നതിനായുള്ള കരട് മാര്‍ഗ്ഗ രേഖ പുറത്തിറക്കി യുജിസി

Update: 2023-01-05 10:12 GMT

വിദേശ സർവകലാശാലകളുടെ പ്രവർത്തനം ഇന്ത്യയിൽ ആരംഭിക്കുന്നതിനായുള്ള കരട് മാര്‍ഗ്ഗ രേഖ യുജിസി പുറത്തിറക്കി. ഇതിനായി വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ 45 ദിവസത്തിനുള്ളില്‍ പരിഗണിച്ച് യു ജി സി അനുമതി നല്‍കും. ഇങ്ങനെ യു ജി സി അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കണമെന്നും കരട് മാര്‍ഗ്ഗ രേഖയില്‍ പറയുന്നു. 

യുജിസി അനുമതിയോടെ മാത്രമേ വിദേശ സർവകലാശാലകൾക്ക് ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാനാകാന്‍ കഴിയൂ. രാജ്യത്ത് ആരംഭിക്കുന്ന എല്ലാ വിദേശ സർവകലാശാലകൾക്കും ആദ്യ ഘട്ടത്തിൽ ഓഫ് ലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയെന്നും   യുജിസി ചെയർമാൻ എം ജഗദീഷ് കുമാർ അറിയിച്ചു. അതാത് സര്‍വകലാശാലകള്‍ക്ക് സ്വന്തം  പ്രവേശന പ്രക്രിയ നടപ്പാക്കാനുള്ള അനുമതിയുണ്ടാകും. 

Similar News