ആർട്ടിക്കിൾ 370 ചരിത്രമായി മാറി, അത് ഒരിക്കലും തിരിച്ചുവരില്ല; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

Update: 2024-09-06 15:47 GMT

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ജമ്മു കശ്മീരിന് ​പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 ചരിത്രമായി മാറിയെന്നും അത് ഒരിക്കലും തിരിച്ചുവരില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം നാഷനൽ കോൺഫറൻസ് അടക്കമുള്ള കക്ഷികൾ ആർട്ടിക്കിൾ 370 തിരി​കെ കൊണ്ടുവരുമെന്ന വാഗ്ദാനവുമായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടയിലാണ് അമിത് ഷായുടെ ഇത്തരത്തിലൊരു പ്രസ്താവന വരുന്നത്.

കഴിഞ്ഞ 10 വർഷം നീണ്ട കാലഘട്ടം രാജ്യത്തിന്റെയും ജമ്മു കശ്മീരിന്റെയും ചരി​ത്രത്തി​ൽ സുവർണലിപികളിൽ രേഖപ്പെടുത്തു​മെന്നും അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാത്രമല്ല മികച്ച ഭരണം തുടരാൻ ബിജെപിയെ അധികാരത്തിലെത്തിക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു. ആർട്ടിക്കിൾ 370 ഇനി ഭരണഘടനയുടെ ഭാഗമല്ലെന്നും ഈ ആർട്ടിക്കിൾ യുവാക്കളുടെ കൈകളിൽ ആയുധങ്ങളും കല്ലുകളും മാത്രമാണ് നൽകിയതെന്നും അമിത്ഷാ പറഞ്ഞു.

തീവ്രവാദത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ അവർക്ക് സൗകര്യമൊരുക്കുകയും ചെയ്തു. ഫലം എന്തുത​ന്നെ ആയാലും ഗുജ്ജറുകൾക്കും ബക്കർവാളുകൾക്കും പഹാഡികൾക്കും അനുവദിച്ച സംവരണത്തിൽ നിങ്ങളെ തൊടാൻ ഞങ്ങൾഅനുവദിക്കില്ലെന്ന് ഒമർ അബ്ദുല്ലയോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജമ്മു കശ്മീരിൽനിന്ന് തീവ്രവാദത്തെ പൂർണമായും തുടച്ചുനീക്കും. ജമ്മു കശ്മീരിലെ തീവ്രവാദത്തിന്റെ ആവിർഭാവത്തിൽ ഉൾപ്പെട്ടവരെ സംബന്ധിച്ച് ധവളപത്രം പറുത്തിറക്കുമേന്നും പ്രദേശത്തിന്റെ വികസനം ഉറപ്പാക്കാൻ ഞങ്ങൾക്ക് അഞ്ച് വർഷം നൽകണമെന്നും അമിത് ഷാ പറഞ്ഞു.

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തിയത്. സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News