വിജയകരമായി പ​റ​ന്നു​യ​ർ​ന്ന് ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ത​ദ്ദേ​ശീ​യ പൈ​ല​റ്റി​ല്ലാ വി​മാ​നം; പ്രതിരോധ മേഖലയില്‍ ഇന്ത്യക്ക് നിർണായകമായി എഫ്.ഡബ്ലിയു.ഡി. 200ബി

Update: 2024-09-06 04:59 GMT

ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ പൈ​ല​റ്റി​ല്ലാ ബോം​ബ​ര്‍ വി​മാ​നം ബം​ഗ​ളൂ​രു​വി​ൽ വി​ജ​യ​ക​ര​മാ​യി പ​റ​ന്നു​യ​ർ​ന്നു. ബംഗളൂരു ആസ്ഥാനമായ ഫ്‌ലയിങ് വെഡ്ജ് ഡിഫന്‍സിന്റെ നേതൃത്വത്തിലാണ് എഫ്.ഡബ്ലിയു.ഡി. -200ബി എന്ന ചെറു വിമാനം വിമാനം നിര്‍മിച്ചത്. മൂ​ന്ന​ര മീ​റ്റ​ർ നീ​ള​വും അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​മു​ള്ള വി​മാ​ന​ത്തി​ന് പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ല്‍ 250 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും. മാത്രമല്ല, 30 കിലോ വരെ ഭാരം വഹിക്കാനുമാവും.

12,000 അടി ഉയരത്തില്‍ ഒറ്റത്തവണ ഏഴു മണിക്കൂര്‍ വരെ 800 കിലോമീറ്റര്‍ വരെ പറക്കാനും വിമാന്തതിന് ശേഷിയുണ്ട്. നിരീക്ഷണ പേലോഡുകളും മിസൈല്‍ അടക്കമുള്ള ആയുധങ്ങളും ഈ ചെറുവിമാനത്തിന് വഹിക്കാനാകും. പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള പ്രധാന നാഴികക്കല്ലാണിത്.

Tags:    

Similar News