സീറ്റ് നിഷേധിച്ചു; ഹരിയാനയിൽ ബി.ജെ.പി എം.എൽ.എ ലക്ഷ്മൺ നാപ പാർട്ടി വിട്ടു

Update: 2024-09-05 09:00 GMT

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എയായിരുന്ന ലക്ഷ്മൺ നാപ പാർട്ടി വിട്ടു. രാജിക്കത്ത് ബി.ജെ.പി സംസ്ഥാന നേതാവ് മോഹൻ ലാൽ ബദോലിക്ക് കൈമാറിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റതിയ നിയമസഭ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ലക്ഷ്മൺ നാപ.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയാണ് ബി ജെ പി പുറത്തുവിട്ടിരുന്നത്. എന്നാൽ അതിൽ ലക്ഷ്മൺ നാപയുടെ പേരുണ്ടായിരുന്നില്ല. ദാസിന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തിൽ സിർസ മുൻ എം.പി സുനിത ദഗ്ഗലിനെയാണ് ബി​.ജെ.പി മത്സരിപ്പിക്കുന്നത്. ഒക്ടോബർ അഞ്ചിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

Tags:    

Similar News