പ്രധാനമന്ത്രി ദുരന്തഭൂമിയിൽ; ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കും

Update: 2023-06-03 11:14 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെ അപകടസ്ഥലത്ത് സന്ദർശനം നടത്തുന്നു. ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായാണ് മോദി എത്തിയത്. അപകടസ്ഥലത്ത് നിന്ന് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനായി പ്രധാനമന്ത്രി കട്ടക്കിലെ ആശുപത്രിയിലേക്ക് പോകുമെന്നാണ് വിവരം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉന്നത ഉദ്യോഗസ്ഥരും ഇദ്ദേഹത്തിനൊപ്പമുണ്ട്.

സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് അപകടസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്.

അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 280 പേർ പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. 900 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അപകടം നടന്ന സ്ഥലത്തെത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്റെ ആറ് സംഘങ്ങൾ കൂടി എത്തിയിട്ടുണ്ട്. സിഗ്‌നൽ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Similar News