ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചൈനയുടെ മാപ്പ്; പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി

Update: 2023-08-30 04:22 GMT

ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയ വിഷയമാണെന്നും പ്രധാനമന്ത്രി ഇതിൽ പ്രതികരിച്ചേ മതിയാകൂ എന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണെന്നും മോദി സംസാരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം പറയുകയാണ് .ചൈന കടന്ന് കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്സായിചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു.

ഇന്ത്യ ചൈനയ്ക്കെതിരെ കർശന നിലപാട് എടുക്കണം എന്ന് ശശി തരൂർ എം.പി ആവശ്യപ്പെട്ടു. ടിബറ്റിലുള്ളവർക്ക് സ്റ്റേപിൾഡ് വിസ നല്കണം.തയ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു ചൈന നയത്തിന് പിന്തുണ നല്കരുതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു

Tags:    

Similar News