'ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കൂ'; കെജ്രിവാൾ

Update: 2022-12-18 10:34 GMT

ഇന്ത്യ - ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇരട്ടി വില കൊടുത്തും ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്നാണ് ആംആദ്മി ദേശീയ കൗൺസിൽ യോഗത്തിൽ കെജ്‌രിവാളിൻ്റെ പരാമർശം. 90 ബില്യൺ ഡോളറിൻ്റെ ഉത്പന്നങ്ങൾ ആണ് രണ്ട് വർഷം മുമ്പ് പോലും രാജ്യത്ത് ഇറക്കുമതി ചെയ്തത്. 

ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ബിജെപി സർക്കാർ തയാറാകണം എന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. ചൈനക്ക് ഇറക്കുമതി കുറച്ചു കർശന മറുപടി നൽകാൻ തയ്യാർ ആകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. 

Similar News