ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഇന്ന് പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിൽ 60 പേർ ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.