വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-27 09:52 GMT

1.തിരുവനന്തപുരം വിളവൂർക്കലിൽ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസുമായി ബ്ന്ധപ്പെട്ട് വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി മലയം ബിജുവിനെ മാറ്റിയതിന് പുറമേ ലോക്കൽ കമ്മിറ്റി അംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തു.

2.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അഖിലേഷ് യാദവും മായവതിയും പങ്കെടുക്കില്ല. ജനുവരിയിൽ ഉത്തർപ്രദേശിലെ ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ നേതാക്കളായ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പിയുടെ പരമോന്നത നേതാവ് മായവതി എന്നിവരെ യാത്രയിൽ ഒപ്പം ചേരാൻ കോൺഗ്രസ് ക്ഷണിച്ചിരുന്നു.

3.സർവകലാശാല ചാൻസലർ പദവിയിൽ നിന്നും ഗവർണറെ മാറ്റുന്ന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിങ് കോൺസലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്.

4.കാസർകോട്ട് പത്തൊൻപതുകാരിയെ ലഹരിമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

5.ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിൽ ഉൾപ്പടെ എല്ലാ വിഷയങ്ങളും പിബിയിൽ ചർച്ചയ്ക്ക് എത്തുമെന്ന് യെച്ചൂരി പറഞ്ഞു.

6.വിദേശയാത്രികർക്കുള്ള കോവിഡ് സംബന്ധമായ കരുതൽ ക്വാറന്റൈൻ ജനുവരി എട്ടുമുതൽ ചൈന അവസാനിപ്പിക്കുന്നു.മൂന്നുവർഷത്തിന് ശേഷം രാജ്യാർത്തി തുറന്നുകൊടുക്കാനും തീരുമാനമായിട്ടുണ്ട്.

7.ഐപിഎല്ലിൽ മാതൃകയിൽ യുഎഇ ട്വന്റി20 മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇന്റർനാഷനൽ ലീഗ് ട്വന്റി 20 എന്നുപേരിട്ട ജനുവരി 13 മുതൽ ഫെബ്രുവരി 12വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ലീഗിൽ 6 ടീമുകളാണ് പങ്കെടുക്കുന്നത്.

8.തൊടുപുഴ ഡിവൈഎസ്പി ഓഫിസിൽ മധ്യവയസ്‌കനെ മർദിച്ചെന്ന ആരോപണത്തിന് തെളിവായി ശബ്ദരേഖ. പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരനെ ഡിവൈഎസ്പി എം.ആർ.മധുബാബു അസഭ്യം പറയുന്നതും മുരളീധരൻ മർദനമേറ്റ് നിലവിളിക്കുന്നതും ശബ്ദരേഖയിലുണ്ട്.

9.കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 44.5 ലക്ഷം വിലവരുന്ന 838.86 ഗ്രാം സ്വർണവുമായി വിമാനയാത്രക്കാരൻ പിടിയിൽ.തിരുവനന്തപുരം വിമാനത്താവളത്തിൽ ദുബായിയിൽ നിന്നെത്തിയ ഹരിയാന സ്വദേശി സമീർ അത്രിയാണ് പിടിയിലായത്.

10.എഴുത്തുകാരനും പ്രസാധകനും ഇടതുചിന്തകനുമായിരുന്ന ടി.ജി. ജേക്കബ് അന്തരിച്ചു. ഗൂഡല്ലൂർ ടി.കെ.പേട്ടിന് സമീപം കോല്ക്കാറി റോഡിലെ മുത്തമ്മിൽ നഗറിലെ വാടകവീട്ടിൽ ക്രിസ്മസ്ദിനത്തിൽ പുലർച്ചെ അഞ്ചരയോടെയാണ് അന്ത്യം.

Tags:    

Similar News