കുവൈത്തിൽ മഴക്കെടുതി നേരിടാനുള്ള ഒരുക്കങ്ങൾ സജ്ജമായി. മഴക്കാലത്ത് റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും വറ്റിക്കാനുമുള്ള ഫീൽഡ് ടീമുകൾ സജ്ജമാണെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
1,690 ശുചീകരണ ജോലിക്കാരെ രാജ്യത്തെ വിവിധ മേഖലകളിൽ സജ്ജമാക്കിയിട്ടുണ്ട്. റോഡിലെ വെള്ളകെട്ടും വീണമരങ്ങളും ഉടനടി നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം തെരുവുകളിലെ അപകടാവസഥയിലായ മരങ്ങൾ നീക്കം ചെയ്യുകയും ഡ്രൈനേജുകളും മറ്റും വൃത്തിയാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.