കുവൈത്ത് ഹവല്ലിയിൽ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്തു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷ ഫീൽഡ് ടൂറിനിടെയാണ് നടപടി. പരിശോധനയിൽ 395 നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍ 270 പൊതു ശുചിത്വ ലംഘനങ്ങളും നുറോളം റോഡ് കൈയേറ്റവും പത്ത് തെരുവ് കച്ചവടക്കാരും ഉള്‍പ്പെടുന്നു. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.