കുവൈറ്റിൽ സി​വി​ൽ ഐ.​ഡി കാ​ർ​ഡ് ശേ​ഖ​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ

Update: 2023-08-10 09:09 GMT

കുവൈറ്റിൽ സി​വി​ൽ ഐ.​ഡി കാ​ർ​ഡ് അ​പേ​ക്ഷി​ച്ചി​ട്ടും കൈ​പ്പ​റ്റാ​ത്ത​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​നൊ​രു​ങ്ങി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി). പാ​സി ആ​സ്ഥാ​ന​ത്ത് ഓ​ട്ടോ​മാ​റ്റി​ക് വെ​ൻ​ഡി​ങ് മെ​ഷീ​നു​ക​ളി​ൽ കാ​ർ​ഡു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ നീ​ക്കം. സി​വി​ൽ ഐ.​ഡി കാ​ർ​ഡ് ശേ​ഖ​രി​ക്കാ​ൻ മൂ​ന്നു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​താ​മ​സം വ​രു​ത്തു​ന്ന വ്യ​ക്തി​ക​ൾ​ക്ക് 20 ദീ​നാ​ർ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് പ്രാ​ദേ​ശി​ക​മാ​ധ്യ​മ​മാ​യ അ​ൽ റാ​യ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ഷ്യൂ ചെ​യ്ത് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​വും ശേ​ഖ​രി​ക്കാ​ത്ത​വ​രു​ടെ കാ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

നി​ല​വി​ൽ ര​ണ്ട്‌ ല​ക്ഷ​ത്തി​ലേ​റെ കാ​ർ​ഡു​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി സി​വി​ൽ ഐ.​ഡി കി​യോ​സ്കു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. കാ​ർ​ഡു​ക​ളി​ൽ 70 ശ​ത​മാ​ന​വും പ്ര​വാ​സി​ക​ളു​ടേ​താ​ണ്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും ആ​ർ​ട്ടി​ക്കി​ൾ 18, 22 വി​സ​ക്കാ​രു​ടേ​താ​ണ്. കാ​ർ​ഡു​ക​ൾ കി​യോ​സ്കു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കാ​ത്ത​ത് പു​തി​യ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് വ​ൻ താ​മ​സം വ​രു​ത്തു​ന്നു​ണ്ട്. അ​തി​നി​ടെ സി​വി​ൽ ഐ.​ഡി കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​പ്ര​ക്രി​യ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്, മേ​യ് 23ന് ​മു​മ്പ് സ​മ​ർ​പ്പി​ച്ച കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം നി​ർ​ത്തി​​വെ​ക്കാ​ൻ അ​തോ​റി​റ്റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സി​വി​ൽ ഐ.​ഡി വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കി പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags:    

Similar News