കുവൈത്തിൽ വാഹനാപകടം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Update: 2023-03-11 11:58 GMT

കുവൈത്തിലെ ഫഹാഹീൽ എക്‌സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഫഹാഹീൽ എക്‌സ്പ്രസ് വേയിൽ അൽ ഫുനൈറ്റീസ് ഏരിയക്ക് എതിർവശത്തായിരുന്നു അപകടമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടൻ ഫയർ ഫോഴ്‌സ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Similar News