കുവൈത്തില്‍ ജീവനക്കാരുടെ ഹാജറിനായി സിവിൽ സർവിസ് കൗൺസിൽ ‘മുഖമുദ്ര’ (ഫേസ് പ്രിന്റ് ) നടപ്പാക്കുന്നു. ഇതുസംബന്ധമായ തീരുമാനം ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ ഷരീദ അൽ മുഷർജി പുറപ്പെടുവിച്ചു. ജോലികളുടെ സ്വഭാവം അനുസരിച്ച് ഫേഷ്യൽ പ്രിന്റിനു പുറമെ ഫിംഗർ പ്രിന്റ് തുടങ്ങിയ മറ്റ് ഇലക്ട്രോണിക് മാർഗങ്ങളും സ്വീകരിക്കാമെന്നും അധികൃതര്‍ പറഞ്ഞു.
നിയമം നടപ്പാക്കുന്നതിനായി ഔദ്യോഗിക തൊഴിൽ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഷിഫ്റ്റ് ആരംഭിച്ച് 60 മിനിറ്റിനുള്ളിൽ ജീവനക്കാരന് വിരലടയാളം പതിക്കണം. അനുവദിച്ച സമയത്തിനുള്ളില്‍ വിരലടയാളം പതിക്കാത്ത ജീവനക്കാരൻ അനുമതിയില്ലാതെ ഔദ്യോഗിക ജോലി സമയത്ത് പോയതായി കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹാജര്‍ രേഖപ്പെടുത്താത്ത ഈ സമയം തൊഴില്‍ നിയമത്തിലെ ആർട്ടിക്കിൾ 18 പ്രകാരം പ്രതിമാസ കാലതാമസ കാലയളവിനുള്ളിൽ ഉൾപ്പെടുത്തും.