കു​വൈ​ത്തിൽ പ്രവാസികൾക്ക് ബയോമെട്രിക് പൂർത്തിയാക്കാനുള്ള സമയപരിധി അവസാനിച്ചു

Update: 2025-01-01 11:34 GMT

പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ച്ചു. അ​വ​സാ​ന ദി​വ​സം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി നി​ര​വ​ധി പേ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. എ​ന്നാ​ൽ നി​ര​വ​ധി പേ​ർ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രു​ടെ സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ൾ ത​ട​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് അ​തി​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ തു​ട​രും.

ഞാ​യ​റാ​ഴ്ച വ​രെ ഏ​ക​ദേ​ശം 250,000 പ്ര​വാ​സി​ക​ളും 90,000 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രും (ബി​ദൂ​നി​ക​ൾ) 16,000 പൗ​ര​ന്മാ​രും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സി​നെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ എ​ത്ര​പേ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​വ​രു​ടെ എ​ണ്ണം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Tags:    

Similar News