കുവൈത്ത് വികസന പദ്ധതിയും സർക്കാറിന്റെ പ്രവർത്തന പരിപാടിയും പിന്തുടരാൻ ചുമതലപ്പെടുത്തിയ സ്ഥിരം സമിതിയുടെ മൂന്നാമത്തെ യോഗം തിങ്കളാഴ്ച ചേർന്നു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹമ്മദ് അസ്സബാഹ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള പ്രോജക്ടുകൾ, പരിപാടികൾ, പദ്ധതികൾ, അവ നടപ്പാക്കുന്നതിനുള്ള തടസ്സങ്ങൾ മറികടക്കാനുള്ള വഴികൾ എന്നിവ യോഗം വിലയിരുത്തി.