കുവൈറ്റിൽ രണ്ടാഴ്ചയ്ക്കിടയിൽ 1470 പ്രവാസികളെ നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം

Update: 2024-01-15 07:24 GMT

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1470 പ്രവാസികളെ രണ്ടാഴ്ചയ്ക്കിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ നടത്തിയ പരിശോധനകളിലാണ് ഈ നടപടി. കുവൈറ്റിലെ കുടിയേറ്റനിയമങ്ങളുടെ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ നാട് കടത്താനുള്ള തീരുമാനം.

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തി കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കാൻ കുവൈറ്റ് ആഭ്യന്തര വകുപ്പ് ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Similar News