ഭൂട്ടാൻ രാജാവും പ്രതിനിധി സംഘവും കുവൈത്തിൽ; അമീർ, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

Update: 2024-02-12 09:43 GMT

ഭൂ​ട്ടാ​ൻ രാ​ജാ​വ് ജി​ഗ്മെ ഖേ​സ​ർ നാം​ഗ്യേ​ൽ വാ​ങ്‌​ചു​കും പ്ര​തി​നി​ധി സം​ഘ​വും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കു​വൈ​ത്തി​ലെ​ത്തി. ഞാ​യ​റാ​ഴ്ച സെ​യ്ഫ് പാ​ല​സി​ൽ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഭൂ​ട്ടാ​ൻ രാ​ജാ​വി​നെ​യും പ്ര​തി​നി​ധി​സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും ച​ർ​ച്ച​ന​ടത്തി.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹു​മാ​യും ഭൂ​ട്ടാ​ൻ രാ​ജാ​വ് ജി​ഗ്മെ ഖേ​സ​ർ നാം​ഗ്യേ​ൽ വാ​ങ്‌​ചു​ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മീ​രി ദി​വാ​ൻ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, അ​മീ​രി ദി​വാ​ന്റെ ഉ​പ​ദേ​ഷ്ടാ​വ് മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ബു അ​ൽ ഹ​സ​ൻ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് മേ​ധാ​വി അ​ബ്ദു​ൽ അ​സീ​സ് ദ​ഖി​ൽ അ​ൽ ദ​ഖി​ൽ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    

Similar News